ഹോമിയോ പ്രതിരോധമരുന്ന്​

പുനലൂർ: നഗരസഭയുടെയും പുനലൂർ ഗവ. ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലെ 35 വാർഡുകളിലും കോവിഡിനെതിരായ ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം നിർവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ വസന്താരഞ്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.എസ്. പ്രശാന്ത്, രാഖി ചന്ദ്രൻ എന്നിവർ സംസാരിച്ചു. 'മലയോര ഹൈവേ: കരവാളൂരിലെ സംരക്ഷണഭിത്തി പുനർനിർമിക്കണം' പുനലൂർ: മടത്തറ- പുനലൂർ മലയോര ഹൈവേയിൽ കരവാളൂർ ഭാഗത്ത് സംരക്ഷണഭിത്തി തകർന്നത് പുനർനിർമിക്കണമെന്ന് കോൺഗ്രസ് പുനലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. മടത്തറ പുനലൂർ മലയോര ഹൈവേ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനകം കരവാളൂർ ഭാഗത്ത് സംരക്ഷണഭിത്തി തകർന്ന്​ റോഡിന്‍റെ പകുതിഭാഗം തകർന്നിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുമ്പ് വകുപ്പ് തലത്തിൽ പരാതി നൽകിയിരുന്നു. വകുപ്പ് മന്ത്രി സ്ഥലപരിശോധന നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ബ്ലോക്ക്‌ പ്രസിഡൻറ് സി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി. എക്സി. എൻജിനീയർക്ക് പരാതി നൽകി. മണ്ഡലം പ്രസിഡൻറുമാരായ ആർ. അജയകുമാർ, കെ. സുകുമാരൻ, അജീഷ് നിസാർ, റഷീദ്കുട്ടി, ഷിബു പി.ആർ. അലക്സ്‌, ഷിബു ബെഞ്ചമിൻ, സന്തോഷ്, അജികുമാർ, അനൂപ് എസ്. രാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.