(ചിത്രം) പുനലൂർ: തമിഴ്നാട്ടിലെ ക്രഷർ യൂനിറ്റിലെ വില വർധനക്കെതിരെ കേരളത്തിലെ . ലോഡുമായി വന്ന ലോറികൾ അതിർത്തിയിൽ കുടുങ്ങി. തമിഴ്നാട്ടിലെ ക്രഷർ യൂനിറ്റുകളിൽ ക്രഷർ യൂനിറ്റ് ഉടമകളുടെ സ്വന്തം വാഹനങ്ങളിൽ വില കുറച്ച് ഉൽപന്നങ്ങൾ എത്തിക്കുമ്പോൾ, കേരളത്തിൽ നിന്നുള്ള ടിപ്പർ ലോറികൾക്ക് വില കൂട്ടിയാണ് നൽകുന്നത്. ഇതുമൂലം കേരളത്തിൽ നിന്നുള്ള ടിപ്പർ ലോറി ഉടമകൾ ദുരിതത്തിലായിരിക്കുകയാണ്. ഇതിനെതിരെയാണ് ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. നാഗരാജിന്‍റെ നേതൃത്വത്തിൽ ടിപ്പർ ലോറി ഉടമകൾ സമരം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ സമരം ആരംഭിച്ചതറിയാതെ ഇന്ന് ലോഡു കയറ്റി വന്ന പതിനഞ്ചോളം ടിപ്പർ ലോറികൾ സമരക്കാരുടെ ആവശ്യത്തിനെ തുടർന്ന് ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിന് സമീപത്ത് നിർത്തിയിട്ടിരിക്കുകയാണ്. വില കുറച്ച് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും, എല്ലാ ടിപ്പർ ലോറി ഉടമകളും സമരത്തിൽ പങ്കെടുക്കണമെന്നും നാഗരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.