ഡോ. എ. യൂനുസ് കുഞ്ഞ്​ അനുസ്മരണം

ഓയൂർ: മുൻ എം.എൽ.എയും മുസ്​ലിംലീഗ് ദേശീയ അസി. സെക്രട്ടറിയുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞ്​ അനുസ്മരണ യോഗം വെളിനല്ലൂർ പഞ്ചായത്തിലെ വട്ടപ്പാറയിൽ നടന്നു. മുസ്​ലിംലീഗ് വെളിനല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനസ് മീയ്യന അധ്യക്ഷതവഹിച്ചു. മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​ എം. അൻസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സീനിയർ വൈസ് പ്രസിഡന്‍റ്​ വട്ടപ്പാറ നാസിമുദ്ദീൻ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ എം. അൻസർ, വാർഡ് മെംബർമാരായ സഹീദ്, എ.കെ. മെഹറുന്നിസ, വെളിനല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ആനന്ദൻ, വട്ടപ്പാറ നിസാർ, നൗഷാദ് കൊടിവിള, സുബൈർ, നാസർ, യാസർ പാപ്പാലോട്, ഉമ്മർ കണ്ണു, യു.കെ. നജ്മുദ്ദീൻ, നസീർ ഉലൂമി, നിസാം ജനത്ത്, സമദ്, നിസാർ , ഷാജി വാഴവിള എന്നിവർ സംസാരിച്ചു. പടം :എ. യൂനുസ് കുഞ്ഞ് അനുസ്മരണ യോഗത്തിൽ മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​ എം. അൻസാറുദ്ദീൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.