- ചിത്രം - കിഴക്കേ കല്ലട: പഞ്ചായത്തിലെ പൈപ്പുകളിൽ കുടിവെള്ളം എത്തിയിട്ട് മാസങ്ങളായി. എന്നാൽ ഉപഭോക്താക്കൾക്ക് കൃത്യമായി കുടിവെള്ള ബിൽ കിട്ടുന്നുണ്ട്. പഞ്ചായത്തിലെ താഴം വാർഡ് കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന ഭാഗമായതിനാൽ കല്ലടയാറ്റിലെ ഉപ്പുവെള്ളം കിണറുകളിലേക്ക് വ്യാപിക്കുന്നതിനാൽ വെള്ളം കുടിക്കാനോ വസ്ത്രങ്ങൾ അലക്കാനോ പറ്റാത്ത സ്ഥിതിയിലാണ്. പലതവണ ഇത് അധികാരികളെ അറിയിച്ചിട്ടും ഇതിന് ഇന്നുവരെ യാതൊരു ഫലമുണ്ടായിട്ടില്ല. പൊതു പൈപ്പുകളിലെ ജലവിതരണത്തിനായി പഞ്ചായത്തിൽ നിന്ന് പ്രതിമാസം 68000 രൂപ ബിൽ അടക്കുന്നുണ്ട്. അടിയന്തരമായി കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കിഴക്കേ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രൻ കല്ലട അറിയിച്ചു. ചിത്രം: കുടിവെള്ളം എത്താത്ത കിഴക്കേ കല്ലടയിലെ ടാപ്പുകളിൽ ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.