നടപ്പാത നിർമിക്കണം

കുണ്ടറ: കച്ചേരിമുക്ക് കാഞ്ഞിരകോട് റോഡിൽ അപകടസാധ്യത കണക്കിലെടുത്ത് നടപ്പാത നിർമിക്കണമെന്ന് കുണ്ടറ പൗരസമിതി ആവശ്യപ്പെട്ടു. ഫയർ സ്റ്റേഷന് സമീപം റോഡിന്‍റെ ഇരുവശങ്ങളും ഉയർന്നതായതിനാൽ കാൽനട യാത്രികർക്ക് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്നില്ല. പ്രസിഡന്‍റ് കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ശിവൻ വേളിക്കാട്, സതീഷ് വർഗീസ്, ബേബി തോമസ്, ടി. ഗോപകുമാർ, സി.ഡി. ജോൺ, കോശികുഞ്ഞ്, ജി. ഉണ്ണികൃഷ്ണപിള്ള, സി. സുവർണ, ബി. മോഹനചന്ദ്രൻ പിള്ള, സരോവരം ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: നടപ്പാതയില്ലാത്ത കച്ചേരിമുക്ക്-പേരയം റോഡ് - കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.