ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരച്ചില്ല വീണ്​ മൂന്നുപേര്‍ക്ക് പരിക്ക്​

പത്തനാപുരം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ ചെരിപ്പിട്ടകാവ് എസ്.എഫ്.സി.കെ എസ്റ്റേറ്റ് ഓഫിസിന് സമീപമായിരുന്നു സംഭവം. ചെമ്പനരുവി സ്വദേശികളായ അഖില്‍, ധന്യ, ഇവരുടെ രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പുനലൂരില്‍നിന്ന് ചെമ്പനരുവിയിലേക്ക് പോകുകയായിരുന്നു കുടുംബം. പാതയോരത്ത് നിര്‍ത്തി സംസാരിക്കവെ മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. ശിഖരത്തിന്‍റെ വീഴ്ചയില്‍ കാറ് പാതയില്‍ നിന്ന്​ വശത്തേക്ക് തെന്നി മാറി. ധന്യയുടെ കൈക്ക്​ സാരമായി പരിക്കേറ്റു. മൂന്നുപേരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പാതയുടെ വശങ്ങളില്‍ നിരവധി മരങ്ങളാണ് ചുവട് ദ്രവിച്ചും ഒടിഞ്ഞ് വീഴാറായും നില്‍ക്കുന്നത്. പടം....അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ കാറിന് മുകളിലേക്ക് വീണ ശിഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.