കൊല്ലം: മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമായിരുന്ന എ. യൂനുസ് കുഞ്ഞിന്‍റെ നിര്യാണത്തിൽ സമൂഹത്തിന്‍റെ എല്ലാ തുറകളിലുമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, വാണിജ്യ-വ്യാപാര മേഖലകളിലെ സജീവ സാന്നിധ്യവും നേതൃത്വവുമായിരുന്ന യൂനുസ് കുഞ്ഞിന്‍റെ വേര്‍പ്പാട് പൊതുരംഗത്തിന് കനത്തനഷ്ടമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. യു.ഡി.എഫിന് കരുത്തുറ്റ നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമാണ് അദേഹമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. യൂനുസ് കുഞ്ഞ് സഹൃദയനായ പൊതുപ്രവർത്തകനായിരുന്നെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കടയ്ക്കൽ ജുനൈദ് എന്നിവര്‍ അനുശോചിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന് വേണ്ടി പള്ളികളില്‍ മയ്യിത്ത് നമസ്‌കരിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്ന് അവര്‍ അഭ്യർഥിച്ചു. ജില്ലയിൽ യു.ഡി.എഫിന്‍റെ കെട്ടുറപ്പിനും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുതിർന്ന നേതാവാണ് യൂനുസ് കുഞ്ഞെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. യൂനുസ് കുഞ്ഞിന്‍റെ നിര്യാണത്തിൽ ജമാഅത്ത ഇസ്ലാമി ജില്ല സമിതി അനുശോചിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡന്‍റ് ഇ.കെ. സിറാജ്, സെക്രട്ടറി ഡോ. ടി.ഇ. അയൂബ് ഖാൻ എന്നിവർ പറഞ്ഞു. കൊല്ലത്തെ സാമൂഹിക ജീവിതത്തിന് വലിയ നഷ്ടമാണ് യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല പ്രസിഡന്‍റ് അഡ്വ. സജീബ്, ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, വൈസ് പ്രസിഡന്റ് സലീം മൂലയിൽ, ട്രഷറർ ഇസ്മായിൽ ഖനി എന്നിവർ പങ്കെടുത്തു. എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ഡോ.എ. യൂനുസ് കുഞ്ഞെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ല പ്രസിഡന്റ് എ.കെ. ഹഫീസ്, വടക്കേവിള ശശി, ഒ.ബി. രാജേഷ് തുടങ്ങിയവരും അനുശോചിച്ചു. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അനുശോചിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് കുളത്തൂപ്പുഴ സലീമും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ.എൽ. നിസാമുദീനും അനുശോചിച്ചു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ അനുശോചിച്ചു. മുസ്‌ലിം ഐക്യവേദി ചെയർമാനും കൊല്ലം കർബല ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ആസാദ് റഹീം അനുശോചനം അറിയിച്ചു. ആർ.എസ്.പി കൊല്ലം ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ ദുഃഖം രേഖപ്പെടുത്തി. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അനുശോചിച്ചു. ബി.എൻ. ശശികുമാർ, കൊല്ലൂർവിള സുനിൽഷാ, ബൈറ്റ് സെയ്ഫ്, നിസാം ചകിരിക്കട, ഇസ്മായിൽ പള്ളിമുക്ക്, ഷഫീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.