പട്ടികജാതി ഫണ്ട് വർധിപ്പിക്കണം

കൊല്ലം: സംസ്ഥാനത്ത് വസ്​തുവും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നൽകുന്ന ഫണ്ട് വർധിപ്പിക്കണമെന്ന്​ സംവരണ സംരക്ഷണസേന സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശിവൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സമരം അപഹാസ്യം കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ സമഗ്രവികസനം സാധ്യമാക്കിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരെയുള്ള സി.ഐ.ടി.യുവിന്‍റെ സമരപ്രഖ്യാപനം അപഹാസ്യമാണെന്ന് ആര്‍.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍. ആശുപത്രി വികസനത്തിനുളള പദ്ധതിക്ക് അംഗീകാരം ലഭിച്ചതിനുശേഷം വികസനത്തിനായി പ്രക്ഷോഭം നടത്തുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ആശുപത്രികളുടെ വികസനം അട്ടിമറിക്കുന്നതിനുള്ള സി.ഐ.ടി.യുവിന്‍റെ നീക്കം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.