പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് കേസിന്റെ വിചാരണ പരവൂർ കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി. കേസിലെ 28, 29 പ്രതികൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. മൊത്തം പ്രതികളിൽ ഒരാൾ മാത്രമാണ് കോടതിയിൽ ഹാജരാകാനുള്ളത്. പ്രതികൾക്ക് സൗജന്യമായി നൽകേണ്ട എഫ്.ഐ.ആർ, സാക്ഷിമൊഴികൾ, മൊഴികൾ, കുറ്റപത്രം തുടങ്ങിയവയുടെ 4022 പേജ് വീതം ഓരോ പ്രതികൾക്കും നൽകണമെങ്കിൽ ലക്ഷക്കണക്കിന് പേപ്പർ വേണമെന്നും അതിനായുള്ള പണം അനുവദിക്കുന്നതിന് ക്രൈംബ്രാഞ്ച് സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാരിപ്പള്ളി രവീന്ദ്രനും പ്രതികൾക്കുവേണ്ടി അഡ്വ.ആർ. ലതയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.