രക്തസാക്ഷിത്വ ദിനാചരണം

ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉത്രാടം സുരേഷ് ഗാന്ധി സ്മൃതി സന്ദേശം നല്കി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, വൈസ് പ്രസിഡന്‍റ് ലത്തീഫ് പെരുംകുളം, അർത്തിയിൽ അൻസാരി, മുഹമ്മദ് ഹാരീസ് എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് കോൺഗ്രസ്​ ഭവനിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും വർഗീയ വിരുദ്ധ പ്രതിഞ്ജയും എടുത്തു. ​​േബ്ലാക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. എം.വി. ശശികുമാരൻ നായർ വർഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. കല്ലട വിജയൻ, തോമസ് വൈദ്യൻ, ഗോകുലം അനിൽ, വൈ. ഷാജഹാൻ, ജയശ്രീ രമണൻ, എൻ. സോമൻ പിള്ള എന്നിവർ സംസാരിച്ചു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും മാസ്ക്ക് വിതരണവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി. സരസ്വതിയമ്മ ഉദ്ഘാടനം ചെയ്തു. കുന്നിൽ ജയകുമാർ, ദിനകർ കോട്ടക്കുഴി, ബി. കൃഷ്ണകുമാർ, ഗീവർഗീസ്, അജിത്‌ ചാപ്രായിൽ, രാജപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കെ.പി.സി.സി ഗാന്ധിദർശൻ സമിതി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധി അനുസ്മരണം സി. സരസ്വതിയമ്മ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.