പട്ടികജാതി വിഭാഗത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക നൽകും

കൊല്ലം: പട്ടികജാതി വിഭാഗത്തിൽപെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്​ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. പട്ടികജാതി തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഉറപ്പ് ലഭിച്ചത്. മകര മഹോത്സവം ഉമയനല്ലൂർ: ദുർഗാപുരി ശ്രീമാടൻകോവിലിലെ മകര മഹോത്സവം ആരംഭിച്ചു. എല്ലാ ദിവസവും ഗണപതിഹോമം, മ്യത്യുഞ്ജയഹോമം, അഷ്ടാഭിഷേകം, ഭാഗവത പാരായണം, തോറ്റംപാട്ട്, ഭഗവതിസേവ, ഭദ്രകാളീസേവ, ഉത്സവ പൂജകൾ, പുഷ്പാഭിഷേകം, അൻപറ, പടുക്ക എന്നിവ ഉണ്ടാവും. ഫെബ്രുവരി 10ന് മറുകൊട മഹോത്സവവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.