ശാസ്താംകോട്ട: ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ . തടാകക്കരയിലെ ആറാട്ട് മണ്ഡപം, ഊട്ടുപുര, വിവാഹ സദ്യാലയം എന്നിവയുടെ ശോച്യാവസ്ഥ പരിശോധിച്ചു. ക്ഷേത്ര വികസനത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും ദേവസ്വം ബോർഡിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം പ്രചാരസഭ ചെയർമാൻ ഷാജി ശർമ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ഉപദേശക സമിതി പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിള്ള, സെക്രട്ടറി ആർ. പങ്കജാക്ഷൻ പിള്ള, വൈസ് പ്രസിഡന്റ് രാഗേഷ് ആർ. കൃഷ്ണ മംഗലത്ത്, മായാദേവൻ പിള്ള, സബ് ഗ്രൂപ് ഓഫിസർ വിക്രമൻ പിള്ള, ബി.സി. പിള്ള, എസ്. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്ദഗോപൻ ശാസ്താംകോട്ട ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.