സ്ഥലസൗകര്യമില്ല; വൈദ്യുതി ഓഫിസിലെ സാധനങ്ങൾ റോഡുവക്കിൽ

ചിത്രം പുനലൂർ: വൈദ്യുതി ലൈനിന്‍റെ പണിക്കാവശ്യമായ സാധനങ്ങൾ റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നത് മാർഗതടസ്സമുണ്ടാക്കുന്നു. കെ.എസ്.ഇ.ബി തെന്മല അസി.എൻജിനീയർ കാര്യാലയത്തിന് മുന്നിലാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. തെന്മല ഗവ.എൽ.പി സ്കൂളിന് മുന്നിൽ സ്വകാര്യകെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ഇടുങ്ങിയ വഴിയോട് ചേർന്നാണ് കേബിളടക്കം സാധനങ്ങൾ വാരിവലിച്ചിട്ടിരുക്കുന്നത്. ഈ ഭാഗത്തുള്ള വില്ലേജ് ഓഫിസ്, അംഗൻവാടി, മാവേലി സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തുന്നവരും ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സം നേരിടുന്നു. ഗതാഗത തടസ്സമുണ്ടാക്കാത്ത നിലയിൽ സാധനങ്ങൾ ഒഴിച്ചിടാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ ക്യാമ്പ്​ പുനലൂർ: ജില്ല മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ആര്യങ്കാവ് ട്രൈബൽ കോളനി നിവാസികൾക്കായി മാനസിക ആരോഗ്യ പരിശീലനം, ആശ / ട്രൈബൽ പ്രെമോട്ടർമാർക്കുവേണ്ടി പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. ആര്യങ്കാവ് ഗിരിജൻ കോളനിയിൽ വനംവകുപ്പിന്‍റെയും കഴുതുരിട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. സാജൻ മാത്യു ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫിസർ ഡോ. മിനി, മഹേഷ്കുമാർ, ഗോവിന്ദ്, ആതിര തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.