കൊട്ടാരക്കരയിൽ രണ്ടിടങ്ങളിൽ തീപിടിത്തം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടോടെ അമ്പലപ്പുറം സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഫയർഫോഴ്‌സ്​ എത്തി തീ കെടുത്തി. തൊട്ടടുത്ത കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനിലേക്ക്​ തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി. വൈകുന്നേരം അഞ്ചോടെ കിഴക്കേതെരുവ് നടുക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ ഫാമിൽ തീപിടിത്തമുണ്ടായി. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ എന്നിടങ്ങളിൽ നിന്നായി മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഫാം ജീവനക്കാർ കരിയിലക്ക്​ തീ ഇട്ടതാണ് തീ ആളിപ്പടർന്നത്. രണ്ട് തീപിടിത്തങ്ങളിലും മറ്റ് നാശനഷ്ടങ്ങൾ ഇല്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.