സ്വകാര്യ ബസ് കണ്ടക്ടറെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കൊട്ടിയം: സ്വകാര്യ ബസ് കണ്ടക്ടറെ ജാക്കി ലിവര്‍ വച്ച് തലയ്ക്കടിച്ച രണ്ട് യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. പോളയത്തോട് നാഷനല്‍ നഗര്‍ വയലില്‍ തോപ്പില്‍ അരുണ്‍ദാസ് (31), മയ്യനാട് താന്നി സാഗരതീരം സൂനാമി കോളനിയില്‍ സാജന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്ക് വന്ന സ്വകാര്യ ബസിന്‍റെ മുന്‍വാതില്‍ അടഞ്ഞ് നിന്ന യുവാക്കളോട് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ ലാലുമോനെ തര്‍ക്കത്തിനിടെ ഇവര്‍ ബസില്‍ നിന്ന് ജാക്കി ലിവര്‍ എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ കണ്ടക്ടറെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ജി. നായര്‍, ഷിഹാസ്, റെനോക്സ്, എ.എസ്.ഐ സുനില്‍കുമാര്‍, ഫിറോസ്ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.