കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളും കിടത്തിച്ചികിത്സാ വിവരം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശിച്ചു. രോഗികളുടെ സമ്പൂര്‍ണ വിവരം ലഭ്യമാക്കണമെന്നും കിടക്കകളുടെ എണ്ണം അഞ്ചില്‍ താഴെയാണെങ്കിലും ഇതു പാലിക്കണമെന്നും കലക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. കോവിഡിതര രോഗികളുടെ വിവരം പ്രത്യേകമാണ് ഉള്‍പ്പെടുത്തേണ്ടത്. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രികളിലെ വിവരവും പ്രസവ വാര്‍ഡുകളിലെ സ്ഥിതിയും ഇതില്‍ ഉള്‍പ്പെടുത്തണം. ചികിത്സയിലുള്ളവരുടെ എണ്ണവും രേഖപ്പെടുത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം ഉടനടി നല്‍കും -കലക്ടര്‍ 5090 കോവിഡ് മരണങ്ങള്‍; 3780 അപേക്ഷകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ കൊല്ലം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം കിട്ടാനുള്ള എല്ലാവര്‍ക്കും അതിവേഗം ലഭ്യമാക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ധനസഹായത്തിന് അര്‍ഹരായവരുടെയെല്ലാം വീടുകള്‍ സന്ദര്‍ശിച്ചതായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്നും സാക്ഷ്യപത്രം വാങ്ങി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരകാര്യ വകുപ്പ് റീജനല്‍ ജോയന്റ് ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 5090 കോവിഡ് മരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 3780 അപേക്ഷകള്‍ മാത്രമേ ധനസഹായത്തിനായി അവകാശികള്‍ നല്‍കിയിട്ടുള്ളൂവെന്നും കലക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.