കൊല്ലം: സി.പി.എമ്മിൽ ചേർെന്നന്ന് അവകാശപ്പെട്ട ഐക്യമഹിളാസംഘം ജില്ല സെക്രട്ടറിയും ആർ.എസ്.പി ജില്ല കമ്മിറ്റി അംഗവുമായിരുന്ന മീനാകുമാരി മൂന്നുവർഷം മുമ്പുതന്നെ ഇരുസംഘടനകളിൽ നിന്നും രാജിെവച്ചതാണെന്നും അവർക്ക് സംഘടനയുമായി ബന്ധമില്ലെന്നും ഐക്യ മഹിളാസംഘം ജില്ല പ്രസിഡന്‍റ് ലൈലാ സലാഹുദ്ദീനും സെക്രട്ടറി ലതികാകുമാരിയും പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിക്കും എൻ.കെ. പ്രേമചന്ദ്രനുമെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളും കുപ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇ.എസ്.ഐ ആശുപത്രി: സി.ഐ.ടി.യുവിന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധം-എം.പി കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് താൻ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. രേഖകള്‍ സഹിതം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹന് അദ്ദേഹം തുറന്ന കത്തയച്ചു. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ഉന്നയിച്ച സബ്മിഷന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയ മറുപടിയാണ് വാര്‍ത്തയായി നല്‍കിയത്. 300 ല്‍ അധികം ബെഡുകളുള്ള രാജ്യത്തെ പ്രധാന ആശുപത്രിയായി മാറുമെന്ന പ്രസ്താവനയില്‍ തെറ്റിദ്ധാരണ പരത്തുന്നതല്ല. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്താന്‍ ആദ്യമായി തീരുമാനിച്ചത് 2003 ലാണെന്ന സി.ഐ.ടി.യുവിന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. രാഷ്ട്രീയവിരോധത്തിന്‍റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് സി.ഐ.ടി.യു പിന്തിരിയണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.