ധനസഹായത്തിന് അപേക്ഷിക്കാം

കൊല്ലം: മാര്‍ച്ച് 2021ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും പ്ലസ് വണ്‍ സയന്‍സ് വിഷയം പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാര്‍ഥികള്‍ക്ക് 2022ലെ മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള . വാര്‍ഷിക വരുമാനം 4,50,000 കവിയരുത്. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഫെബ്രുവരി 10ന് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0474 2794996. കര്‍ഷക കടാശ്വാസ കമീഷന്‍ സിറ്റിങ്: അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകേണ്ട കൊല്ലം: കര്‍ഷക കടാശ്വാസ കമീഷന്‍ ജനുവരി 28, 29 തീയതികളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ സിറ്റിങ്ങുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകണമെന്ന്​നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ വേണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കമീഷനില്‍നിന്ന് അറിയിപ്പ്​ ലഭിച്ചവര്‍ ഫോണ്‍ മുഖേന ബാങ്കിലോ കമീഷന്‍ ഓഫിസിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2743783.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.