അഞ്ചൽ: കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചൽ മേഖലയിൽ വാരാന്ത്യ ലോക്ഡൗൺ പൂർണം. മെഡിക്കൽ സ്‌റ്റോർ ഉൾപ്പെടെ അവശ്യ വ്യാപാരകേന്ദ്രങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അഞ്ചൽ, ആയൂർ, ആലഞ്ചേരി, ഇടമുളയ്ക്കൽ, തടിക്കാട്, ഏരൂർ, കരുകോൺ, ചണ്ണപ്പേട്ട, പത്തടി, വിളക്കുപാറ, അയിലറ, ഭാരതീപുരം മുതലായ പ്രധാന സ്ഥലങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവയെ പൊലീസ് കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തിവിട്ടത്. ഏതാനും വാഹനങ്ങൾ പിടികൂടുകയും പെറ്റികേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.