കൊല്ലം: കിരണിന് കൊടുക്കാമെന്ന് പറഞ്ഞതെല്ലാം കൊടുത്താൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്‍റെ പിതാവ് പറഞ്ഞതായി വിസ്മയയുടെ മാതാവ് സജിത വി. നായർ സാക്ഷി മൊഴി നൽകി. വിസ്മയ കേസിൽ കൊല്ലം ഒന്നാം അഡി.സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെയുള്ള വിസ്താരത്തിലാണ് സജിത ഇങ്ങനെ മൊഴി നൽകിയത്. വിവാഹം കഴിച്ച് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു. സ്വർണം ലോക്കറിൽ വെക്കാൻ ചെന്നപ്പോൾ 'പറഞ്ഞ അളവിലില്ല' എന്നു പറഞ്ഞാണ് ഉപദ്രവം ആരംഭിച്ചത്. ജ്യേഷ്ഠന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂർണരൂപം മകൾ പറഞ്ഞത്. തുടർന്ന് സമുദായസംഘടനകളെ വിവരമറിയിച്ചു. മാർച്ച് 25 ന് ചർച്ച ചെയ്യാനിരിക്കെ 17 ന് വിസ്മയയെ കിരൺ വന്ന് കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താൽ പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിലും ദോഷകാലമാണെന്ന് ജ്യോത്സ്യൻ പറഞ്ഞതിനാലുമാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും മാതാവ് മൊഴി നൽകി. മാതാവിന്‍റെ ഫോണിൽ റെക്കോഡായ സംഭാഷണങ്ങളും കിരണിന്‍റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്‍റെ കാര്യങ്ങൾ ഫോണിൽ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാൽ വാട്സ്ആപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരൺ സഹോദരി കീർത്തിയോട് പറയുന്നതും സ്ത്രീധനത്തിന്‍റെ ആരോപണം വന്നാൽ, വിസ്മയക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാമെന്ന് സഹോദരീ ഭർത്താവ് മുകേഷുമായുള്ള സംഭാഷണവും കോടതിയിൽ കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരത്തിൽ വിസ്മയ കിരണിനോടൊപ്പം തിരികെ പോകുമെന്ന വിവരം പിതാവിനോട് പറഞ്ഞോ എന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് 'ഇല്ല, അതാണെനിക്ക് പറ്റിയ തെറ്റ് ' എന്ന് സാക്ഷി മറുപടി നൽകി. എതിർവിസ്താരം തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.