ചവറ: തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് പന്മന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി സാമൂഹിക പ്രതിബന്ധതക്ക് നല്‍കുന്ന ഇക്കൊല്ലത്തെ ശരവണ പുരസ്‌കാരം കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് ഏറ്റുവാങ്ങി. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര സമ്മേളനം ഡോ. സുജിത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമതി പ്രസിഡന്‍റ് കോലത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ശരവണ പുരസ്‌കാരം സർപ്പിച്ചു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാമൂലയില്‍ സേതുക്കുട്ടന്‍, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നന്‍ ഉണ്ണിത്താന്‍ എന്നിവരെ ആദരിച്ചു. ക്ഷേത്രോപദേശകസമിതി സെക്രട്ടറി ആര്‍. ശ്രീജിത്ത്, പന്മന ജി. വേലായുധന്‍ കുട്ടി, പാലോട്ട് രമേശ്ബാബു, ആര്‍. ജയകുമാര്‍, ഹരി രാജ് എന്നിവര്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചവറ: പന്മനയില്‍ കെ.എം.എം.എല്‍ ഏറ്റെടുത്ത ഭൂമിയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ടാര്‍ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് നടക്കുന്ന പ്രചാരണത്തിൽ വ്യക്തത വരുത്തണമെന്ന് ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍. ടാര്‍ പ്ലാന്‍റ് സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ട് പന്മന പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാറിനും കെ.എം.എം.എല്ലിനും നല്‍കിയിട്ടും ഇതുവരെ പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അധികാരികള്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധമാണെന്നും വിഷയത്തില്‍ വ്യക്തത വരുത്താന്‍ കെ.എം.എം.എല്‍ മുന്‍കൈയെടുത്ത് ചര്‍ച്ച വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.