സ്കൂളുകളിൽ വാക്സിനേഷന്​ തുടക്കം​

കൊല്ലം: സ്കൂളുകളിലെ കോവിഡ്​ വാക്സിനേഷന്​ ജില്ലയിൽ തുടക്കം. ബുധനാഴ്ച 69 സ്കൂളുകളിലാണ്​ വാക്സിനേഷൻ നടന്നത്​. 5422 വിദ്യാർഥികളാണ്​ ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത്​. 15-17 പ്രായപരിധിയിൽ 500ന്​ മുകളിൽ വിദ്യാർഥികളുള്ള സ്കൂളുകളിലാണ്​ ആരോഗ്യപ്രവർത്തകർ എത്തി വാക്സിൻ ക്യാമ്പ്​ നടത്താൻ സർക്കാർ നിർദേശം നൽകിയിരുന്നത്​. ഇത്തരത്തിൽ 70 സ്കൂളുകൾ ആണ്​ വിദ്യാഭ്യാസ വകുപ്പ്​ ജില്ലയിൽ കണ്ടെത്തിയിരുന്നത്​. എന്നാൽ, പരിധിയിൽ ഈ വിഭാഗം സ്കൂളുകൾ ഇല്ലാതിരുന്ന ചില പ്രാഥ​മികാരോഗ്യ കേന്ദ്രങ്ങൾ, 500ൽ താ​ഴെ വിദ്യാർഥികൾ ഉള്ള സ്കൂളുകളിലും എത്തി വാക്​സിൻ നൽകി. വ്യാഴാഴ്ച 49 ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലെ സ്കൂളുകളിൽ വാക്സിനേഷൻ ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.