വിലങ്ങറ കാവടിയാട്ടം; അറുമുഖ കാവടി എത്തി

ഓയൂർ : ചൊവ്വാഴ്ച നടക്കുന്ന കാവടിയാട്ടത്തിന് വിലങ്ങറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളായി. പ്രസിദ്ധമായ അറുമുഖ കാവടി ക്ഷേത്രത്തിൽ എത്തി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് ദേവസ്വം അധികൃതർ ഏറ്റുവാങ്ങിയ കാവടികൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തി ഘോഷയാത്രയായി വിലങ്ങറയിലേക്ക് കൊണ്ടു പോയി. തിങ്കളാഴ്ചയാണ് കാവടി പൂജ. ചൊവ്വാഴ്ച പുലർച്ചെ നാലോടെ കാവടിയാട്ടം തുടങ്ങും. ഉച്ചക്ക് 12 ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള സ്വാമിമാരുടെ ഘോഷയാത്ര വിലങ്ങറ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ സംഗമിക്കും. രാത്രി എട്ടിന് പ്രസിദ്ധമായ അഗ്നി കാവടി. ശ്രീകോവിലിനു മുന്നിൽ ഒരുക്കുന്ന തീക്കനലിലിറങ്ങി 16 സ്വാമിമാർ കാവടിയാട്ടം നടത്തും. പടം: കാവടിയാട്ടത്തിന് മുന്നോടിയായി സ്വാമിമാർ നടത്തിയ രഥം എഴുന്നള്ളത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.