ഗുരുദേവ പ്രതിഷ്ഠ

ഓച്ചിറ: തഴവ തെക്കുംമുറി പടിഞ്ഞാറ് 3554 - ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഗുരുദേവ ശിലാവിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും തിങ്കളാഴ്ച നടക്കും. രാവിലെ 9.45 നും 10.15 നും മധ്യേ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിക്കും. ക്ഷേത്ര തന്ത്രി ജയദേവൻ ശാന്തി കാർമികത്വം വഹിക്കും. തുടർന്ന്, സമ്മേളനം. പ്രതിഷ്ഠക്ക്​ മുന്നോടിയായി ഗണപതി ഹോമം, പ്രതിഷ്ഠാഹോമം, അധിവാസം വി‌ടർത്തൽ, ഉഷപൂജ, ജീവകലശം, എഴുന്നള്ളത്ത്, കർക്കരി പരിഷേകം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.