എസ്.ഐ ഓടിച്ച കാർ പൂക്കട ഇടിച്ച് തകർത്തു

ഓയൂർ: പൂയപ്പള്ളി എസ്.ഐയുടെ കാർ ഓയൂർ ജങ്ഷനിൽ പൂക്കടയിലേക്ക് ഇടിച്ച് കയറി. എസ്.ഐ അഭിലാഷും പൂക്കടക്കാരൻ വിനോദും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച നാലോടെയായിരുന്നു സംഭവം. പരിശോധന കഴിഞ്ഞ് സ്വന്തം വാഹനത്തിൽ മടങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയിൽ ഉറങ്ങിക്കിടക്കുന്ന ഉടമ വിനോദും എസ്.ഐ അഭിലാഷും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ച് ​പ്രഥമ ശുശ്രൂഷ നൽകി. പടം :പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ വാഹനം പൂക്കട ഇടിച്ച് തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.