പൊട്ടിയ പൈപ്പ് നന്നാക്കാതെ ടാറിങ് നടത്തിയതായി ആക്ഷേപം

ചിത്രം- ഓയൂര്‍: പൂയപ്പള്ളി ജങ്ഷനില്‍ പൊട്ടിയ പൈപ്പ്‌ലൈന്‍ നന്നാക്കാതെ റോഡ്ടാര്‍ചെയ്തതായി പരാതി. പൈപ്പ്‌പൊട്ടി വെള്ളം പാഴാകുമ്പോഴാണ് ഇത് നന്നാകാതെ റോഡ് ടാര്‍ചെയ്തതെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഓയൂര്‍, കൊട്ടാരക്കര, കൊല്ലം, കുളത്തൂപ്പുഴ റോഡിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. അധികൃതരെത്തി വെള്ളത്തിന്‍റെ ചോര്‍ച്ച തടഞ്ഞെങ്കിലും പൈപ്പ് നന്നാക്കിയിരുന്നില്ല. അതേസമയം ഇതിനിടയില്‍ പൊതുമരാമത്ത് അധികൃതരെത്തി റോഡ് ടാര്‍ചെയുകയും ചെയ്തു. വേനല്‍കടുത്തതോടെ ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജല അതോറിറ്റി അധികൃതര്‍ പൊട്ടിയ പൈപ്പ് ലൈനിലൂടെ വെള്ളം കടത്തിവിടുന്നത് പുനരാരംഭിക്കുകയും ചെയ്തു. പൈപ്പിന്‍റെ ചോര്‍ച്ച അടക്കാതെ വെള്ളം കടത്തിവിടുന്നത് മൂലം വീണ്ടും റോഡ് തകരുന്നതിനും പൈപ്പ് ലൈനിന്‍റെ വിള്ളല്‍ ഓരോ ദിവസവും വർധിച്ചുവരുന്നതിനും ഇടയാക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇളമാട് പഞ്ചായത്ത് ഓഫിസില്‍ മോഷണ ശ്രമം ഓയൂര്‍: ഇളമാട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ മോഷണ ശ്രമം. രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയില്‍ പഞ്ചായത്ത് ഓഫിസിന്‍റെ അകത്ത് ചാടിക്കടന്ന മോഷ്ടാക്കള്‍ മുന്നിലെ രണ്ട് ഗ്രില്ലുകള്‍ തകര്‍ക്കുകയും കതക് തകര്‍ത്ത് മേശകള്‍ തുറന്ന് പരിശോധിച്ചതായും കണ്ടെത്തി. സ്ഥലത്ത് ഷാഡോപൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്​ധര്‍, ചടയമംഗലം പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ പരി​േശാധന നടത്തി. സമീപപരിസരത്തെ നിരീക്ഷണകാമറകള്‍ പരിശോധിച്ചുവരുകയാണെന്നും മോഷണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.