യുവാവിനെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍

ചിത്രം- കൊല്ലം: യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ശാസ്താംകോട്ട മൈനാഗപ്പള്ളി ടി.എസ് നിവാസില്‍ മുഹമ്മദ് അല്‍ കഹാര്‍ (30), മൈനാഗപ്പള്ളി കാക്കാന്‍ക്കുറ്റിയില്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (31) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ലഹരി വില്‍ക്കുന്നത് പൊലീസില്‍ അറിയിച്ചതിലുള്ള വിരോധത്തിലാണ് മുഴങ്ങോട് സ്വദേശിയായ സനലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്‌സാണ്ടര്‍, ധന്യ, ഓമനക്കുട്ടന്‍, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു. ചിത്രം- ട്യൂട്ടോറിയല്‍ കോളജ് ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ കൊല്ലം: വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തഴവ തെക്ക്മുറി കിഴക്ക് കുറ്റിപ്പുറം റാനിയ മന്‍സിലില്‍ റിയാസ് (22), തഴവ തൊടിയൂര്‍ വടക്ക് മുഹസീന്‍ മന്‍സിലില്‍ മുഹമ്മദ് മുഹസീന്‍ (24) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്‌സാണ്ടര്‍, ധന്യ, എ.എസ്.ഐ മാരായ സിദ്ധിക്ക്, ഷാജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.