കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നല്‍കണം -എം.പി

കൊല്ലം: റിപ്പബ്ലിക് ദിന പരേഡിൽ കേരളം സമര്‍പ്പിച്ച ശ്രീനാരായണഗുരുവിന്‍റെയും ജടായുപാറയുടെയും നിശ്ചലദൃശ്യത്തിന് അനുമതി നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ശ്രീനാരായണഗുരുവിന്‍റെ മാഹാത്മ്യമോ ജടായുപാറയുടെ ചരിത്രപശ്ചാത്തലമോ വിലയിരുത്താതെയാണ് ജൂറി പ്രദര്‍ശനാനുമതി നിഷേധിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഫ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതി നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. മേഖല വാർഷിക പൊതുയോഗം കൊല്ലം: കുഡുംബിസേവാസംഘം തെക്കൻമേഖലാ വാർഷിക പൊതുയോഗം കൊല്ലം എൽഡേഴ്​സ്​ ഫോറത്തിൽ സംസ്ഥാന വൈസ് ​പ്രസിഡന്‍റ്​ ടി.ജി. രാജു ഉദ്​ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ബാലൻ, വി. വിവേകാനന്ദൻ, ഇ.ആർ. ജയകുമാരി, എം.വി. സുരേഷ് കുമാർ, പി. ബാലകൃഷ്ണൻ, കെ. ബാലൻ, ആർ. പ്രസാദ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.