വയോജനങ്ങൾക്കായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്‍റെ പാലിയേറ്റിവ് പദ്ധതി

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പാക്കുന്ന 'അരികെ' പാലിയേറ്റിവ് പദ്ധതി പടിഞ്ഞാറെ കല്ലട വയോജന വിശ്രമകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡിസ്‌പെൻസറി വഴി കോവിഡ് പ്രതിരോധ മരുന്നുകളുടെ വിതരണ ഉദ്​ഘാടനവും നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൽ. സുധ, വികസനകാര്യ കമ്മിറ്റി ചെയർമാൻ കെ. സുധീർ, മെഡിക്കൽ ഓഫിസർ ഷിമ്മി എസ്. രാജ്, ഡോ. അപർണ എന്നിവർ സംസാരിച്ചു. ഫോട്ടോ: 'അരികെ' പാലിയേറ്റിവ് പദ്ധതി പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.