പെരിനാട്: കരകുളം ഗ്രാമീണ ഭൗമ വിവര പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഭൗമ വിവരശേഖരണ സർവേ തുടങ്ങി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിൽകുമാർ, ജില്ല പഞ്ചായത്തംഗം ബി. ജയന്തി, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബി. ദിനേശ്, വികസന സമിതി ചെയർപേഴ്സൺ കെ. സോമവല്ലി, പ്രസന്ന പയസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.