യു.പി തല വായനമത്സരം

കരുനാഗപ്പള്ളി: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച യു.പി. വിഭാഗം വായനമത്സരത്തിന്‍റെ കരുനാഗപ്പള്ളി താലൂക്ക്തല വിജയികളെ പ്രഖ്യാപിച്ചു. തെക്കുംഭാഗം കാസ്കറ്റ് ലൈബ്രറിയിലെ ശിവ ഹരിക്കാണ് ഒന്നാം സ്ഥാനവും 3000 രൂപയുടെ കാഷ് അവാർഡും. രണ്ടാം സ്ഥാനവും 2000 രൂപ അവാർഡും നീണ്ടകര ബാപ്പുജി ലൈബ്രറിയിലെ കൃഷ്ണേന്ദു നേടി. മൂന്നാം സ്ഥാനവും 1000 രൂപയും ജനത ഗ്രന്ഥശാലയിലെ അനന്യക്കാണ്. അനുമോദനയോഗം താലൂക്ക് സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്‍റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സി.അംഗം വി.പി. ജയപ്രകാശ് മേനോൻ സമ്മാനദാനം നിർവഹിച്ചു. എം. സുരേഷ് കുമാർ, സി. രഘുനാഥ്, പി. ബ്രറ്റ്സൺ, ആർ. മോഹനൻ, രാമചന്ദ്രൻ പിള്ള, ബിജുകുമാർ, ബി. അനിൽകുമാർ, സുധി, എ. സജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.