ഓയൂർ: ഓയൂർ - കൊട്ടാരക്കര റൂട്ടിലെ കലുങ്ക് നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതായി പരാതി. 18 കിലോമീറ്റർ വരുന്ന ഈ റോഡിൽ ആറ് ഇടങ്ങളിലാണ് കലുങ്ക് നിർമാണം നടക്കുന്നത്. കൊട്ടാരക്കര ഗാന്ധിമുക്ക്, തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം, ഓടനാവട്ടം പഴയപള്ളി, പരുത്തിയറ, വെളിയം എന്നിവിടങ്ങളിലായിട്ടാണ് കലുങ്കുകൾ നിർമിക്കുന്നത്. കലുങ്കിനായി അഗാധമായി കുഴിച്ച് കോൺക്രീറ്റ് ജോലികളാണ് നടക്കുന്നത്. റോഡിന്‍റെ പകുതി വശം കുഴിച്ചാണ് കലുങ്കിന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഈ റൂട്ടുവഴി 25 ഓളം സ്വകാര്യ ബസുകളും നിരവധി കെ.എസ്.ആർ.ടി.സി ബസുകളുമാണ് സർവിസ് നടത്തുന്നത്. ദിനംപ്രതി വാഹനങ്ങൾ വർധിച്ചുവരുകയാണ്. രാത്രികാലത്ത് വാഹനങ്ങൾ നിർമാണം നടക്കുന്ന ഭാഗത്തുകൂടി പോകുമ്പോൾ കുഴികൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ആവശ്യത്തിനില്ല. ഇത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഓടയും കലുങ്കും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ചില ഭാഗത്ത് കലുങ്ക്നിർമാണം നടക്കാത്ത അവസ്ഥയാണ്. അവിടെ വേലി കെട്ടി തിരിക്കുന്നതിലെ അപാകതമൂലം വാഹനങ്ങൾ കുഴികളിൽ വീഴാൻ സാധ്യത വർധിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.