യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കോൺഗ്രസ് പ്രതിഷേധിച്ചു

കുളത്തൂപ്പുഴ: പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചക്കെതിരെ കോണ്‍ഗ്രസ് കുളത്തൂപ്പുഴയില്‍ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രദേശത്ത് വൈദ്യുതി തടസ്സം ഉണ്ടായ സമയത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പിന്നിലെ ഇരുട്ടിലേക്ക് ഓടിപ്പോയതായി പറയുന്ന ചിതറ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം ചൊവ്വാഴ്ചയാണ് സ്റ്റേഷനു പിന്നിലെ പുഴയില്‍നിന്ന്​ കണ്ടെത്തുന്നത്. സ്റ്റേഷനില്‍നിന്ന്​ ഓടിപ്പോയ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കാതെ മരണത്തിനു വിട്ടുകൊടുത്തത് പൊലീസിന്‍റെ അനാസ്ഥയാണെന്നും സംസ്ഥാന വ്യാപകമായി ആഭ്യന്തര വകുപ്പ് ഇത്തരം വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമെന്ന പേരില്‍ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റുമാരായ കെ.കെ. കുര്യന്‍, പ്ലാവിള ഷെരീഫ്, പഞ്ചായത്തംഗങ്ങളായ സുഭിലാഷ് കുമാര്‍, ജോസഫ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.