വയ്​ക്കോൽ ലോറിയിടിച്ച് പാലത്തിന്‍റെ കൈവരി തകർന്നു

പുനലൂർ: ദേശീയപാതയിൽ വാളക്കോട് മേൽപാലത്തിന്‍റെ കൈവരി വയ്​ക്കോൽ കയറ്റിയ ലോറി ഇടിച്ച് തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള കാൽനടയടക്കം കൂടുതൽ ഭീഷണിയായി. തമിഴ്നാട്ടിൽനിന്ന് വയ്​ക്കോലുമായി വന്ന ലോറി ചൊവ്വാഴ്ച രാത്രിയാണ് കൈവരിയിലിടിച്ചത്. ഒരുവശത്തെ കൈവരി അധികവും ഇളകിവീണു. കൊടുംവളവിൽ റെയിൽവേ ലൈനിന് മുകളിലൂടെയാണ് ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ള പാലമുള്ളത്. കാലപ്പഴക്കത്താൽ പാലം ഏതു സമയത്തും തകർന്നുപോകുന്ന അവസ്ഥയിലാണ്. റോഡ് നിരപ്പിലാണ് പാലം. വശത്തെ സംരക്ഷണഭിത്തിക്കും വലിയ പൊക്കമില്ലാത്തതിനാൽ എപ്പോഴും ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇതുപോലെ അപകടഭീഷണിയുള്ള വേറെ പാലമില്ല. പാലം പുതുക്കിപ്പണിയാൻ എൻ.എച്ച് അധികൃതർ തയാറാകുന്നില്ല. റെയിൽവേയുമായുള്ള തർക്കമാണ് തടസ്സമായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.