ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

കൊട്ടാരക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 37ാം ജില്ല സമ്മേളനം കൊട്ടാരക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡന്‍റ്​ വിജയൻ മാറഞ്ചേരി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സുരേന്ദ്രൻ വള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. അന്തരിച്ച സംസ്ഥാന സെക്രട്ടറി മൻസൂറിന്‍റെ കുടുംബ സഹായ ഫണ്ടായി സ്വരൂപിച്ച 11,21,101 രൂപ കുടുംബത്തിന് കൈമാറി. ആദരിക്കൽ, ഫോട്ടോഗ്രാഫി-വിദ്യാഭ്യാസ അവാർഡ്‌ വിതരണം എന്നിവയും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട് സംസ്ഥാന ട്രഷറർ ജോയ് ഗ്രേയ്‌സ്, സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോയി ഉമ്മന്നൂർ (പ്രസിഡന്‍റ്​), അരുൺ പനയ്ക്കൽ, അജി അരുൺ (വൈസ് പ്രസിഡന്‍റ്​), വിനോദ് അമ്മാസ് (സെക്രട്ടറി), ഡി.ആർ. സജി, ബൻസിലാൽ പുത്തൂർ (ജോയിന്‍റ്​ സെക്രട്ടറിമാർ), ജുഗുനു വിസ്മയ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.