ഏരൂരിനെ മാലിന്യമുക്തമാക്കാൻ നടപടി

ഏരൂരിനെ മാലിന്യ മുക്തമാക്കാൻ നടപടി ആരംഭിച്ചു അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിനുള്ള കർമപരിപാടിക്ക് തുടക്കമായി. ആദ്യഘട്ടമായി പഞ്ചായത്തിലെ 2000 കുടുംബങ്ങൾക്ക് മാലിന്യം ശേഖരിച്ച് ജൈവവളമാക്കുന്നതിനായുള്ള ബയോ ബിന്നുകൾ വിതരണം ആരംഭിച്ചു. ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന്​ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം വാർഡടിസ്ഥാനത്തിൽ ശേഖരിച്ച് തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ഇതിനായി വാഹനം വാങ്ങി ഹരിത കർമ സേനക്ക് നൽകും. പരിപാടിയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. അജയൻ അധ്യക്ഷത വഹിച്ചു. ജി. അജിത്, ഷൈൻ ബാബു, വി. രാജി, മഞ്ജുലേഖ, അജിമോൾ, ഫൗസിയ ഷംനാദ്, എ. നൗഷാദ് ഷിബു, സന്തോഷ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.