യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ശാസ്താംകോട്ട: കാൽനടക്കാരൻ കാർ ഇടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ ശാസ്താംകോട്ട ​െപാലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിമൂട് ചരുവിൽ വിളയിൽ രാജേഷിനെയാണ്(33) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ മനക്കര മഠത്തിൽ വടക്കതിൽ ജയൻ (43) ആണ് മരണപ്പെട്ടത്. രാത്രി ഒമ്പതോടെ പഴയ പൊലീസ് സ്റ്റേഷൻ ഭാഗത്ത് ​െവച്ച് റോഡിലൂടെ നടന്നുവന്ന ജയനെ ഒരു സ്വിഫ്റ്റ് കാർ ഇടിച്ചുവീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിൽ പോയ കാർ ആണ് ഇടിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന ആളെ ഓടിക്കൂടിയവരാണ്​ ആശുപത്രിയിൽ എത്തിച്ചത്​. പിന്നീട് കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ​െപാലീസ് നടത്തിയ അ​േന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.