നിരീക്ഷണ കാമറ ഉദ്ഘാടനം

പാലത്തറ: മാലിന്യംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ മാലിന്യനിക്ഷേപകരെ പിടികൂടുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പാലത്തറ എൻ.എസ് ആശുപത്രിക്ക്​ സമീപത്തുള്ള മാവിൻമൂട് ജങ്ഷനിൽ നിന്ന് മെഡിസിറ്റി ആശുപത്രിക്ക് പിറകിലേക്കുള്ള റോഡിലെ മാലിന്യനിക്ഷേപം തടയുന്നതിന്​ യു.ഡി.എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗം എ.എം. റാഫിയാണ് പൊതുജന പങ്കാളിത്തത്തോടെ നിരീക്ഷണ കാമറ സ്ഥാപിച്ചത്. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ അസീസ് ചരുവിൽ, അൻസർ, നജീം, സാജൻ, റഷീദ്, നിസാർ, കപ്പാംവിള അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.