ഇടമുളയ്ക്കൽ പഞ്ചായത്ത്​ ആസൂത്രണ സമിതി രൂപവത്​കരണ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ നടന്ന ആസൂത്രണ സമിതി രൂപവത്​കരണ യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. ഇരുപത്തിരണ്ടംഗ ഭരണസമിതിയിൽ പത്തംഗങ്ങളുള്ള യു.ഡി.എഫിന് ആസൂത്രണ സമിതിയിൽ അർഹമായ പ്രാതിനിധ്യം നൽകാതെ ലിസ്​റ്റ്​ തയാറാക്കി അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കഴിഞ്ഞ വർഷവും ആസൂത്രണ സമിതി രൂപവത്​കരിക്കപ്പെട്ടപ്പോൾ യു.ഡി.എഫിനെ തഴയുകയായിരുന്നത്രേ. ഏക പ്രതിനിധിയെ ആസൂത്രണ സമിതിയിൽനിന്ന് പിൻവലിച്ച് നിസഹകരണ സമരം നടത്തുമെന്നും യു.ഡി.എഫ് അംഗങ്ങളായ രാജീവ് കോശി, എം. ബുഹാരി, വിൽസൺ ഏബ്രഹാം നെടുവിളയിൽ, വിളയിൽ കുഞ്ഞുമോൻ, വി.എസ്. റാണ, അമ്മിണി രാജൻ, ജോളി കെ. റെജി, പ്രസന്നകുമാരിയമ്മ, വിജയലക്ഷ്മി, ആർ. തുളസിഭായിയമ്മ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.