സി.പി.പി ഗ്രന്ഥശാല ശതാബ്​ദി ആഘോഷം

ചവറ: പന്മനമനയിൽ കുരീത്തറമുക്ക് പ്രാക്കുളം സി. പത്മനാഭപിള്ള സ്മാരക ഗ്രന്ഥശാലയുടെ ശതാബ്​ദി ആഘോഷം തുടങ്ങി. സാംസ്കാരിക സമ്മേളനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷംന റാഫി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ഗോവിന്ദൻ കുട്ടി, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, നിള അനിൽകുമാർ, പഞ്ചായത്തംഗം അനീസ നിസാർ, അഹമ്മദ് മൻസൂർ, സി. സജീന്ദ്ര കുമാർ, ഗിരിജാകുമാരി, മഞ്ജു, ലൈബ്രേറിയൻ വി. സിന്ധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.