യുവാവ് പോക്സോ പ്രകാരം അറസ്​റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്​തെന്ന കേസിൽ യുവാവ് പൊലീസ്​ പിടിയിൽ. കൊല്ലം വടക്കേവിള പുന്തലത്താഴം നേതാജി നഗറിൽ പഞ്ചായത്ത് വിള പുത്തൻ വീട്ടിൽ അയ്യപ്പൻ (കണ്ണൻ-28) ആണ് പിടിയിലായത്. മകളെ കാണാനില്ലെന്ന മാതാവി​ൻെറ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, കരവാളൂരിലെ വീട്ടിൽ നിന്ന്​ പൊലീസ്​ സംഘം കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമ പ്രകാരവും കേസ്​ രജിസ്​റ്റർ ചെയ്തു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബറിൻെറ നേതൃത്വത്തിൽ എസ്​.ഐ അനൂപ്, എ.എസ്​.ഐ അഖിലേഷ്, സി.പി.ഒമാരായ ബിന്ദു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ....kc+kw....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.