വയോധികക്കുനേരെ അതിക്രമം; മധ്യവയസ്​കൻ അറസ്​റ്റിൽ

ചവറ: കിടപ്പുരോഗിയായ വയോധികക്കുനേരെ അതിക്രമം കാട്ടിയ മധ്യവയസ്​കനെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ചവറ മുകുന്ദപുരം അമ്മവീട് ജംഗ്ഷന് സമീപം പനമൂട്ടിൽ എം. മനോജ് (45) ആണ് പിടിയിലായത്. കഴിഞ്ഞ 12ന് വൈകുന്നേരം 4.30ഓടെ ചവറയിൽ വാടകക്ക്​ താമസിക്കുന്ന കുടുംബത്തിലെ വയോധികയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. ചവറ ഇൻസ്​പെക്ടർ എ. നിസാമുദ്ദീൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ സുകേശ്, നൗഫൽ, ജോയി, എ.എസ്​.ഐ അഷ്​റഫ്, എസ്​.സി.പി.ഒ ഷീജ, സി.പി.ഒ അനു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ബസിനുള്ളിൽ വിദ്യാർഥിനിക്കുനേരെ അതിക്രമം ശാസ്താംകോട്ട: ബസിനുള്ളിൽ കോളജ് വിദ്യാർഥിനിക്കുനേെര അതിക്രമം കാട്ടിയ കന്യാകുമാരി കളിക്കാവിള അമ്പേറ്റിൻകര ജസ്​റ്റിൻ അൽബിനെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം ഭരണിക്കാവിൽനിന്ന് ചെങ്ങന്നൂരിലെ കോളജിലേക്ക് വേണാട് ബസിൽ പോവുകയായിരുന്ന പെൺകുട്ടിക്ക്​ നേരെയാണ് അതിക്രമം കാട്ടിയത്. കുറത്തിക്കാട് എസ്.ഐ സതീഷ് കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി ശൂരനാട് െപാലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.