ജില്ല കോടതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവാദമായി- മന്ത്രി

ചവറ കുടുംബകോടതി നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി ചിത്രം- ചവറ: ജില്ല കോടതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള അനുവാദമായതായി മന്ത്രി കെ.എൻ. ബാലഗോപാൽ. പന്മന കുറ്റിവട്ടത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന ചവറ കുടുംബകോടതി ശങ്കരമംഗലത്ത് ബ്ലോക്ക് ഓഫിസ് ഗ്രൗണ്ടിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയതി​ൻെറ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ്​ സെഷൻസ് ജഡ്ജ് കെ.വി. ജയകുമാർ അധ്യക്ഷതവഹിച്ചു. ഹൈകോടതി ജഡ്ജ് ജസ്​റ്റിസ് മുഹമ്മദ് മുസ്താഖ് മുഖ്യാതിഥിയായി. കുടുംബകോടതി ജഡ്ജ് കെ.ജി. സനൽകുമാർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, ചവറ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാൽ, ബാർ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. കെ.പി. ജബ്ബാർ, സന്തോഷ് തുപ്പാശ്ശേരിൽ, തുളസീധരൻ പിള്ള, അഡ്വ. സി.പി. സുധീഷ് കുമാർ, ജയകൃഷ്ണൻ, ഇ. ഷാനവാസ് ഖാൻ, പാരിപ്പള്ളി രവീന്ദ്രൻ, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, അഡ്വ. സജീന്ദ്രകുമാർ, അഡ്വ.എസ്. അനീഷ് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് ചവറ: ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14ന് ഉച്ചക്ക്​ രണ്ടിന്​ സ്കൂൾ ഓഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.