ഡി.വൈ.എഫ്.ഐ നേതാവിന് മർദനമേറ്റു

കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ നേതാവിന്​ മർദനമേറ്റു. കുലശേഖരപുരം സൗത്ത് മേഖല വില്ലേജ് വൈസ് പ്രസിഡൻറ് പുത്തൻ തെരുവ് കാണാറ്റുകരയിൽ വീട്ടിൽ ഹാരിസിന്​ (25) ആണ്​ രണ്ടംഗസംഘത്തി​ൻെറ അക്രമണത്തിൽ പരിക്കേറ്റത്​. ആക്രമണത്തിൽ മൂക്കി​ൻെറ പാലം തകർന്നു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട്​ പുത്തൻതെരുവിനു സമീപമായിരുന്നു സംഭവം. ​െപാലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ചിത്രം : മർദനത്തിൽ പരിക്കേറ്റ്​ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിച്ച ഡി.വൈ.എഫ്.ഐ നേതാവ് ഹാരിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.