'വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലത കാട്ടണം'

കുളത്തൂപ്പുഴ: വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലത കാട്ടിയാൽ കൂടുതൽ പ്രശ്നങ്ങളും കെട്ടടങ്ങുമെന്നും മതവിഷയങ്ങളിൽ സമ്മർദം പാടില്ലെന്ന ഖുർആൻ അധ്യാപനം മനസ്സിലാക്കാതെയാണ് ഇസ്​ലാമിനെതിരെ വിവാദങ്ങൾ ഉടർത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡൻറ്​ എം.പി. ഫൈസൽ അസ്ഹരി. 'ഇസ്‌ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' എന്ന ശീർഷകത്തിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയി​ൻെറ ഭാഗമായി കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച സ്നേഹസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ്​ അസ്‌ലം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ല പ്രസിഡൻറ്​ ഇ.കെ. സിറാജുദ്ദീൻ, കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​ ജാഫർ ഹാജി, ഗ്രാമപഞ്ചായത്ത് അംഗം പി. ഉദയകുമാർ, ഹരിലാൽ ഡിപ്പോ, വിജയൻ (ആർ.പി.എൽ), കുളത്തൂപ്പുഴ പ്രാദേശിക ജമാഅത്ത് അമീർ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.