പുതിയൊരു നാഴികക്കല്ല്​ പിന്നിട്ട്​ ജില്ല

ജില്ലയിൽ 70 ശതമാനത്തിന്​​ രണ്ടാം ഡോസ്​ കൊല്ലം: കോവിഡ്​ വാക്​സിനേഷനിൽ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട്​ ജില്ല. രണ്ടാം ഡോസ്​ വാക്​സിനേഷനും പൂർത്തിയാക്കി പ്രതിരോധ വഴിയിൽ 70 ശതമാനം പേർ പൂർണ സജ്ജരായി. ജില്ലയിൽ രണ്ടാം ഡോസ്​ സ്വീകരിച്ചവരുടെ എണ്ണം 14 ലക്ഷം പിന്നിട്ടു. ഞായറാഴ്​ച വരെയുള്ള കണക്ക്​ പ്രകാരം 14,01,991 പേരാണ്​ രണ്ട്​ ഡോസുകളും സ്വീകരിച്ചത്​. ഒന്നാം ഡോസ്​ എടുത്തവരുടെ ആകെ എണ്ണം 19,80,824 ആണ്​. വലിയൊരു വിഭാഗം മറ്റ്​ ജില്ലകളിൽനിന്ന്​ വാക്​സിൻ എടുത്തത്​ കൂടി കണക്കാക്കിയാൽ 20 ലക്ഷത്തിന്​ മുകളിൽ ആളുകൾ ജില്ലയിൽ ഒരു വാക്​സിനെങ്കിലും എടുത്തിട്ടുണ്ട്​. ആകെ 33,82,815 ഡോസ്​ വാക്​സിനാണ്​ ഇതുവരെ ജില്ലയിൽ വിതരണം ചെയ്​തത്​. ഇതിൽ 30 ലക്ഷം കോവിഷീൽഡാണ്​ ജില്ലയിൽ വിതരണം ചെയ്​തത്​. 30,00,512 ​കോവിഷീൽഡ്​ ഡോസുകളാണ്​ ഇതുവരെ നൽകിയത്​. 3,77,589 ​​കൊവാക്​സിൻ ഡോസുകളും നൽകിയിട്ടുണ്ട്​. നിലവിൽ ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടാം ഡോസ്​ സമയമായവർക്ക്​ വാക്​സിനേഷൻ നൽകാനുള്ള യജ്ഞത്തിലാണ്​ ആരോഗ്യവകുപ്പ്​. ഒരു ലക്ഷത്തിലധികം പേർ രണ്ടാം ഡോസ്​ എടുക്കാനുള്ള സമയപരിധി എത്തിയവരായി ഉണ്ട്​. ഇതിനായി കൂടുതൽ സൻെററുകളും തുറന്നിട്ടുണ്ട്​. ശനിയാഴ്​ച ലഭിച്ച ഒരുലക്ഷം ഡോസുകൾ കൂടി ഉപയോഗിച്ച്​ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക്​ വാക്​സിൻ ലഭ്യമാക്കും. ഇപ്പോഴും ദിനംപ്രതി ആയിരത്തിലധികം ആളുകൾ വീതം ഒന്നാം ഡോസ്​ എടുക്കാനും സൻെററുകളിൽ എത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.