റോഡിന് അനുമതി നല്‍കുന്നത് പരിഗണിക്കും

കൊല്ലം: ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കുഴിയം- തലയാട്ട്- താന്നിവിള- മേവറ- ഏലാവിള- മൂലപ്പണ- ആലംകോട് ക്ഷേത്രം- ആനപ്പുഴയ്ക്കല്‍ റോഡിന് പി.എം.ജി.എസ്.വൈ മൂന്നില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കുന്നത് പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി സദ്വി നിരഞ്ജന്‍ ജ്യോതി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ലോക്​സഭയില്‍ അറിയിച്ചു. കൊല്ലം ലോക്​സഭാ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ ഒന്നിലെ എല്ലാ റോഡ്​ വികസനവും പൂര്‍ത്തിയായി. പി.എം.ജി.എസ്.വൈ രണ്ടിലെ റോഡുകള്‍ മാര്‍ച്ച് 2022ന് പൂര്‍ത്തീകരിക്കും. സംസ്ഥാനത്ത് പി.എം.ജി.എസ്.വൈ രണ്ടിൽ ഉള്‍പ്പെട്ട പ്രവൃത്തികള്‍ മാര്‍ച്ച് 2023ന് മുമ്പും പി.എം.ജി.എസ്.വൈ മൂന്നില്‍ ഉള്‍പ്പെട്ട റോഡുകള്‍ മാര്‍ച്ച് 2025 ന് മുമ്പായും പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബസുകൾ ട്രിപ്​ മുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ കടയ്ക്കൽ: പ്രൈവറ്റ് ബസുകൾ ട്രിപ്​ മുടക്കുന്നത് പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. മിക്ക റൂട്ടുകളിലും അവസാന ട്രിപ്​ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് ഓടാതിരിക്കുകയാണ് പതിവ്. ബസുകൾ കുറച്ചു മാത്രമുള്ള ചിതറ-കല്ലറ റൂട്ടിലെ യാത്രക്കാരാണ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. കുളത്തുപ്പുഴ-കടയ്ക്കൽ -ചിതറ -കല്ലറ റൂട്ടിൽ ഓടുന്ന ബസുകൾ പലപ്പോഴും മടത്തറയിൽ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. ജോലിക്കും മറ്റും പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുളളവർ നടന്നുപോകുകയോ, ടാക്സിയെ ആശ്രയിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. ട്രിപ്​ മുടക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.