കർഷക സമരത്തി​െൻറ ഒന്നാം വാർഷികം ആഘോഷിച്ച് സംഘടനകൾ

കർഷക സമരത്തി​ൻെറ ഒന്നാം വാർഷികം ആഘോഷിച്ച് സംഘടനകൾ കർഷക സമരത്തി​ൻെറ ഒന്നാം വാർഷികം ആഘോഷിച്ച് കർഷക സംഘടനകൾ കരുനാഗപ്പള്ളി: കർഷക സമരത്തി​ൻെറ ഒന്നാം വാർഷികത്തിൽ കരുനാഗപ്പള്ളിയിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കർഷക സംഗമവും മാർച്ചും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിന്​ മുന്നിൽ നിന്ന്​ ആരംഭിച്ച കർഷക മാർച്ച് ടൗൺ ചുറ്റി ഹെഡ് പോസ്​റ്റ്​ ഒാഫിസിനുമുന്നിൽ സമാപിച്ചു. കർഷകസംഗമം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ബി. സജീവൻ അധ്യക്ഷത വഹിച്ചു. ബി. ശ്രീകുമാർ, പി.കെ. ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, സി. രാധാമണി, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വിജയമ്മാലാലി, ആർ. രവി, കരിമ്പാലിൽ സദാനന്ദൻ, കമറുദ്ദീൻ മുസ്​ലിയാർ, റജി ഫോട്ടോപാർക്ക്, അനിത, ടി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളിയിൽ സംയുക്ത കർഷകസമിതി നടത്തിയ സംഗമം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.