ചിറ്റുമൂലയിൽ റോഡിലെ കുഴികൾ കോൺക്രീറ്റ് ഇട്ട് അടച്ചു

കരുനാഗപ്പള്ളി: റോഡിലെ വൻ കുഴികൾ പ്രദേശത്തെ ക്ലബ് അംഗങ്ങളും പരിസരവാസികളും ചേർന്ന് കോൺക്രീറ്റിട്ട് അടച്ചു. പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല പ്രദേശത്തെ റോഡിൽ രൂപപ്പെട്ട കുഴികളാണ് അടച്ചത്. ഗെയിൻസ് ചാരിറ്റബിൾ കാരംസ് ക്ലബ് അംഗങ്ങളായ സെക്രട്ടറി ഹാഷിം തടായിൽ, റമീസ് അഷറഫ്, റാഷിദ്, താഹിർ, ആഷിഖ്, നിജാസ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിലെ കുഴിയടച്ചത്. ചിത്രം. ചിറ്റുമൂല റോഡിലെ കുഴികൾ ഗെയിൻസ് ചാരിറ്റബിൾ കാരംസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ അടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.