വയോധികയുടെ മാല കവർന്ന യുവാവ് അറസ്​റ്റിൽ

(ചിത്രം) കൊല്ലം: വീടിന് സമീപമുള്ള റോഡിൽ​െവച്ച് വയോധികയുടെ മാല കവർന്നയാൾ ​അറസ്​റ്റിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള പുത്തൻവീട്ടിൽ എസ്. ഷാനവാസാണ്​ (23- അപ്പുണ്ണി) ​പിടിയിലായത്. കഴിഞ്ഞ എട്ടിന് നെട്ടയം സ്വദേശിനിയായ ജമീലാബീവിയുടെ (75) മാലയാണ് ഇയാൾ കവർന്നത്. പൊലീസ്​ പിന്തുടർന്ന് പാലക്കാട് ഷൊർണൂർ റെയിൽവേ സ്​റ്റേഷ​ൻെറ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനൂപ് സി. നായർ, പ്രദീപ് കുമാർ, എ.എസ്​.ഐ അഖിലേഷ്, സി.പി.ഒമാരായ സന്തോഷ്, അജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. വാർഷിക സമ്മേളനം കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖ വാർഷിക സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും ഞായറാഴ്ച കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. വി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡൻറ്​ കെ. പ്രസാദ് അധ്യക്ഷതവഹിക്കും. തൊഴിൽ സാധ്യത ഉടമ്പടി ഒപ്പു​െവച്ചു (ചിത്രം) കൊല്ലം: ചാത്തന്നൂർ എം.ഇ.എസ്​ എൻജിനീയറിങ് കോളജിൽ ഐ.ടി കമ്പനിയായ ടെക്ക് വെർസൺ ഇൻഫോടെക്കുമായി വിവര സാങ്കേതിക മേഖലയിലെ പഠനം, ഗവേഷണം, തൊഴിൽസാധ്യതകൾ തുടങ്ങിയ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്കായി പരസ്​പരധാരണ പത്രം ഒപ്പുവെച്ചു. കോളജിന് വേണ്ടി പ്രിൻസിപ്പൽ ഡോ.ജെ. നാസറും ഇൻഫോടെക് വേണ്ടി ഫൗണ്ടർ സി.ഇ.ഒ ജോബി ജോണുമാണ് വിവിധ പദ്ധതികളിൽ പരസ്​പര സഹകരണ കരാറിൽ ഒപ്പു​െവച്ചത്. എം.ഇ.എസ്​ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ജെ. നാസർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം മുഖ്യപ്രഭാഷണം നടത്തി. പ്രഫ. നബീൽ മുഹമ്മദ് അസ്​ലം സ്വാഗതവും പ്രഫ. ജിജി കോശി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.